ലേഖനങ്ങള്‍/ഓര്‍മ്മകള്‍

മൊബൈല്‍ ഫോണ്‍ മര്യാദൈ

എത്ര തവണ വിളിച്ചാലും മൊബൈല്‍ ഫോണ്‍ എടുക്കാത്ത ചിലരുണ്ട്. നമ്മള്‍ അവരെ വിളിയ്ക്കുന്നതെന്തിനാണ് എന്ന് സ്വയം ഒരു നിഗമനത്തിലെത്തി, അതിന് മറുപടി പറയേണ്ടി വരുമെന്ന ഭീതി കൊണ്ടാവാം ചിലര്‍ ഇങ്ങനെ ചെയ്യുന്നത്. മറ്റു ചിലര്‍ക്കാകട്ടെ, പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. മിസ്സ്ഡ് കോള്‍ കണ്ടാല്‍ പോലും തിരികെ വിളിക്കാത്തവരാണ് ഇവര്‍. ഇവര്‍ക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട എന്തോ സാധനമെന്നാണ് മൊബൈല്‍ ഫോണുകള്‍ എന്നാണ് ഇവരുടെ വിചാരം. അഥവാ, ഈ ഫോണുകള്‍ ഇവര്‍ക്കു വേണ്ടിമാത്രമുള്ളതാണ്, അവരുടെ ആവശ്യത്തിന് മാത്രം. അവര്‍ക്കാവശ്യമുള്ളപ്പോള്‍ അവര്‍ക്ക് വിളിയ്ക്കാം, സംസാരിക്കാം. അവരെ വിളിയ്ക്കുന്നവരോട് യാതൊരു പരിഗണനയും ഇക്കൂട്ടര്‍ക്കില്ല എന്ന് മാത്രമല്ല, അങ്ങേത്തലയ്ക്കല്‍ ഉള്ളവരോട് പരമ പുച്ഛവുമാണ് ഇവര്‍ക്ക്. ഏതു ഭാഷയില്‍ ന്യായീകരിച്ചാലും ഇവരെ മര്യാദകെട്ടവര്‍ എന്ന ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക.

വേറെ ചിലരുണ്ട്. അവര്‍ ഫോണ്‍ വിളിയ്ക്കുംസംസാരിയ്ക്കുംഏകപക്ഷീയമായി അവര്‍ക്ക് പറയാനുള്ളത് പറഞ്ഞയുടന്‍ കട്ട് ചെയ്യും. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം,വേറെയൊന്നുമില്ലല്ലോ അല്ലേഎന്ന ഒരു ഉപചാരം പോലുമില്ലാതെസംഭാഷണം അവസാനിപ്പിക്കുന്നവരെ എന്തു വിളിയ്ക്കും?
ഫോണ്‍ കോള്‍ വന്നയുടന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോകുന്നവരാണ് വേറൊരു കൗതുകം. ഇവര്‍ക്ക് ഇരുന്നിടത്തിലിരുന്ന് ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയേയില്ല. ഒരു വാചകത്തിലൊതുക്കാവുന്ന മറുപടിയാണെങ്കില്‍ക്കൂടിമാറി നില്‍ക്കുന്നയിടം ബഹളമയമാണെങ്കില്‍ക്കൂടിഇവര്‍ക്ക് എഴുന്നേറ്റ് മാറി നിന്നേ പറയാനാവൂ. കൂട്ടത്തില്‍ നിന്നും ഫോണും കൊണ്ടുള്ള ഇവരുടെ പോക്ക് മറ്റുള്ളവരെ അലോസരപ്പെടുത്തും.
ഫോണ്‍ കോള്‍ സ്വീകര്‍ത്താവ് ഏതവസ്ഥയിലാണെന്നറിയാതെഏത് സ്ഥലത്താണെന്നറിയാതെഎന്ത് വിഷയവും വച്ച് കാച്ചുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. മരണ വീട്ടിലോപ്രാര്‍ത്ഥനയിലോകുളിമുറയിലോകിടപ്പറയിലോചടങ്ങുകളിലോ,പ്രാര്‍ത്ഥനാലയങ്ങളിലോ ഒക്കെയാണെങ്കില്‍ ഒരു കോളിന് മറുപടി പറയുന്നതിന് ബുദ്ധിമുട്ടുണ്ടാകും. താന്‍ എവിടെയാണ് എന്ന് പറഞ്ഞോപിന്നീട് വിളിയ്ക്കാനറിയിച്ചോ ഫോണ്‍ കട്ട് ചെയ്യാമെന്ന കരുതിയാല്‍ ഇവര്‍ വിടില്ല. ഒരാളെ വിളിയ്ക്കുമ്പോള്‍, താങ്കള്‍ തിരക്കിലാണോഇപ്പോള്‍ സംസാരിക്കാമോഎന്ന് ആമുഖമായി പറഞ്ഞ്ഒരു സ്വയം പരിചയപ്പെടുത്തലോടെ സംസാരിച്ച് തുടങ്ങിയാല്‍ അനവസരത്തിലെ ഫോണ്‍ സംഭാഷണം ഒഴിവാക്കാം.
പൊതു ഇടങ്ങളില്‍ - സിനിമാ തിയറ്ററില്‍, നാടകശാലകളില്‍, കലാപരിപാടികള്‍ നടക്കുന്നിടത്ത്യോഗസ്ഥലങ്ങളില്‍ - ഫോണിലൂടെ സംഭാഷണം നടത്തുന്ന ഭീകരന്മാരാണ് വേറൊരു കൂട്ടം. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനോസൈലന്റ് മോഡില്‍ വയ്ക്കാനോ ആവശ്യപ്പെടുന്നതിനര്‍ത്ഥം മനസ്സിലാകാത്ത ഇവര്‍ പൊതു ശല്ല്യക്കാരാണ്. മറ്റുള്ളവര്‍ക്ക് ഇവരെക്കൊണ്ട് ഉണ്ടാകുന്ന അലോസരം യാതൊരു വിധത്തിലും ബാധിക്കാത്ത പോലുള്ള ഇക്കൂട്ടരുടെ പെരുമാറ്റത്തെ താന്തോന്നിത്തരം എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല.
രണ്ടും മൂന്നും ഫോണുകള്‍ ഉപയോഗിക്കുന്നവര്‍, എത്ര നന്നായി കേട്ടാലുംകമ്പിളിപ്പുതപ്പ് ശൈലിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍, റേഞ്ച് തേടി ഉയരങ്ങള്‍ കീഴടക്കുന്നവര്‍,മണിക്കൂറുകള്‍ ചെവി ചൂടാക്കി കാമിതാക്കളുമായി പ്രണയസംഭാഷണം നടത്തുന്നവര്‍,ചെവിയ്ക്കും തോളിനുമിടയില്‍ ഫോണ്‍ തിരുകികഴുത്തിറുക്കിപ്പിടിച്ചും ഹെല്‍മെറ്റിനുള്ളില്‍ ഫോണ്‍ ഒളിപ്പിച്ച് ബൈക്കില്‍ പായുന്നവര്‍, ഹെഡ് ഫോണ്‍ ഉപയോഗിച്ച് ഹാന്‍ഡ്സ് ഫ്രീയായി നടക്കുന്നവര്‍... അങ്ങിനെ പലതരം ആളുകളുടെ ആശയും ആവേശവുമായ ഈ ഫോണുകള മനസ്സാ വണങ്ങുന്നു. 
വാല്‍ക്കഷണം - ഇന്‍കമിംഗ് കോളുകള്‍ക്ക് സേവനദാതാക്കള്‍ പണം ഈടാക്കിയിരുന്ന കാലം അത്ര വിദൂരമല്ല. അന്നാണ് മിസ്സ്ഡ് കോള്‍ വീരന്മാര്‍ വിളയാടിയിരുന്നത്. മിസ്സ്ഡ് കോള്‍ നമ്പര്‍ കണ്ട് നാം അവരെ തിരികെ വിളിച്ചുകൊള്ളണം. എന്തിനാണെന്നോ,ഏതിനാണെന്നോ അറിയാത്ത ഈ തിരികെ വിളികള്‍ പലപ്പോഴും പാരകള്‍ തന്നെയായിരുന്നു. അങ്ങിനെ നമ്മുടെ പണം കൊണ്ട്നമ്മുടെ ചിലവില്‍ നമുക്ക് തന്നെ പണി തരുന്ന ഈ വിനോദം ഇന്‍കമിംഗ് ഫ്രീ ആയതോടെ ഏതാണ്ടവസാനിച്ചു. 
സമൂഹത്തിന്റെ സമസ്ത മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തമായി ഉള്ള സാധനം എന്ത് എന്ന് എന്ന് ചോദിച്ചാല്‍ മൊബൈല്‍ ഫോണുകള്‍ എന്ന് മറുപടി പറയേണ്ടി വരുന്ന ഇക്കാലത്ത്ഈ സാധനം ഇല്ല എന്ന് പറയുന്ന ചിലരേയും കാണാം. അവരുടേതല്ലാത്ത ആവശ്യങ്ങള്‍ക്ക് അവരെ ആരും ബന്ധപ്പെടേണ്ട എന്ന് ചിന്തിക്കുന്ന കുബുദ്ധികളാണ് ഇക്കൂട്ടരില്‍ ഭൂരിപക്ഷം പേരും.
അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ നൂറ്റി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ടെലിഫോണ്‍ കണ്ടുപിടിയ്ക്കുമ്പോള്‍ ഇത്രയൊന്നും നിരീച്ചിരിയ്ക്കില്ല... ഉവ്വോ?
ഫോണുപയോഗിക്കുമ്പോള്‍ പാലിക്കേണ്ടുന്ന മിനിമം ചില മര്യാദകളൊക്കെ ഉണ്ട് കെട്ടോ... ഈ ടേബിള്‍ മാനേഴ്സ് എന്നൊക്കെ പറയുമ്പോലെ... അതൊക്കെ ഒന്ന് ശീലിക്കുന്നത് നന്നായിരിക്കും...

(ഫേസ്ബുക്ക് പോസ്റ്റ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ