ലേഖനങ്ങള്‍/ഓര്‍മ്മകള്‍

ശനിയാഴ്‌ച, ഡിസംബർ 03, 2011

അനുഭൂതി പകരുന്ന ആസ്വാദനം ശീലിക്കുക

വ്യത്യസ്തങ്ങളായ ഒരുകൂട്ടം പരിപാടികള്‍ക്ക് മേള വേദിയാവുകയാണ്. സുപ്രസിദ്ധ സംഗീതജ്ഞന്‍ ടി. വി. ഗോപാലകൃഷ്ണന്‍റെ സംഗീതക്കച്ചേരി, കെ. പി. എ. സി. യുടെ നാടകം, ശിശുദിന ചിത്രരചനാ മത്സരം, എന്നിവ ഇതില്‍ ചിലത് മാത്രം. നമ്മുടെ അംഗങ്ങളുടെയും സഹൃദയരുടെയും വിഭിന്നങ്ങളായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതി‌ല്‍ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിപാടികള്‍ ഒരുക്കുമ്പോള്‍ സംഘാടക‌ര്‍ ആഗ്രഹിക്കുന്നത് പ്രേക്ഷകരുടെ പങ്കാളിത്തം മാത്രമാണ്, ഒപ്പം സുഗമമായ ആസ്വാദനവും. നല്ല ഒരു കൂട്ടം ആസ്വാദകരാണ് ഏതൊരു കലാകാരനും പ്രചോദനമെന്ന് പ്രത്യേകം പറയേണ്ടതില്ല.

നവീന ജീവിതക്രമത്തിലെ ചര്യകള്‍ക്കിടയി‌ല്‍ ആല്‍പ്പം ഇടം ഇത്തരം പരിപാടികള്‍ക്കും നല്‍കി ഈ രീതിയിലുള്ള ആസ്വാദനം ശീലമാക്കുക. വീടിന്‍റെ നാലു ചുവരുകളുടെയും, ടി. വി. യുടെയും കംപ്യൂട്ടറിന്‍റെയും ഇടുങ്ങിയ അതിരുകളും ഭേദിച്ച് പ്രേക്ഷകരായ നിങ്ങ‌ള്‍ പുറത്തു വരൂ, കലാകാര‌ന്‍ പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുമ്പോ‌ള്‍ ഉണ്ടാകുന്ന ഉത്കൃഷ്ടമായ അനുഭൂതി നേരിട്ടറിയൂ. എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 38, ലക്കം 10, ഒക്ടോബ‌‌ര്‍ 2008)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ