ലേഖനങ്ങള്‍/ഓര്‍മ്മകള്‍

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

സാമൂഹ്യ പ്രതിബദ്ധതയുള്ള കലകളെ പ്രോത്സാഹിപ്പിക്കുക

മേള ഒരു പ്രവര്‍ത്തന വര്‍ഷം കൂടി പിന്നിടുകയാണ്. പ്രതിമാസ പരിപാടികളും മറ്റ് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷവും കടന്നു പോയി. നാടകങ്ങള്‍ക്കും ഗാനമേളകള്‍ക്കും പുറമേ സംഗീത-നാടക അക്കാദമിയുടെ സഹകരണത്തോടെ നടന്ന ഭാരതോത്സവം വര്‍ണ്ണാഭമായിരുന്നു. ഇത്തരം പരിപാടികളിലൂടെ സാംസ്ക്കാരിക വിനിമയമാണ് നമ്മ‌ള്‍ ഉദ്ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ കലാരൂപങ്ങ‌ള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ, കേവലം ഒരു കൗതുകമായി മാറാതെ അവ നമ്മുടെ സംസ്ക്കാരവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നെല്ലാം ഉള്ള കാര്യങ്ങള്‍, ഒരു അക്കാദമിക താത്പര്യത്തോടെയെങ്കിലും മനസ്സിലാക്കാ‌ന്‍ ശ്രമിക്കുന്നത് നല്ലതാണ്. അല്‍പ്പം പോലും മനനം ആവശ്യമില്ലാതെ, വളരെ പ്ലെയിന്‍ ആയി ആസ്വദിക്കാവുന്നവയും നല്ലത് തന്നെ. എങ്കിലും, അല്‍പ്പമെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന, സാമൂഹ്യവും സാംസ്ക്കാരികവുമായ പ്രതിബദ്ധത വളര്‍ത്തുന്ന കലാരൂപങ്ങളും നമ്മ‌ള്‍ ശ്രദ്ധിക്കേണ്ടതാണ്. ലോകത്തില്‍ എല്ലാ കാര്യങ്ങളും ലഘൂകരിക്കപ്പെട്ട്, വിരല്‍ത്തുമ്പിലെ അക്കങ്ങ‌ള്‍ അമര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് സാങ്കേതികത വളര്‍ന്ന് സര്‍ഗാത്മകതയെ വിഴുങ്ങുന്ന നിലയിലെത്തിയിരിക്കുന്നു. ഇന്ന് ആധുനീക സമൂഹം ആവശ്യപ്പെടുന്നത് സാങ്കേതിക വിദഗ്ധരെയാണത്രെ (Technicians), മറിച്ച് കലാകാരന്മാരെല്ല (Artists) പോലും.

ഈ മൂല്യച്യുതി എല്ലാ രംഗങ്ങളിലും പടര്‍ന്നു കയറും. അവശേഷിക്കുന്ന മനുഷ്യത്വവും ആത്മാവും സര്‍ഗവാസനകളും നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ പുതിയ തലമുറയെ ശരിയായ വഴിയ്ക്ക് നയിക്കാ‌ന്‍ കലക‌‌ള്‍ക്ക് കഴിയണം. മേളയി‌ല്‍ നടക്കുന്ന ബാല നാടക മത്സരം ഇത്തരത്തിലുള്ള ചിന്തയ്ക്കും പ്രവൃത്തിയ്ക്കും മുന്നോടിയാകുമെങ്കി‌ല്‍ ശ്രമം സാര്‍ത്ഥകം. സംഗീത-നാടക അക്കാദമിക്കും ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂ ട്ടിനും നന്ദി.

(പത്രാധിപക്കുറിപ്പ്, വോയ്സ് ഓഫ് മേള, പുസ്തകം 36, ലക്കം 4, ഏപ്രില്‍ 2006)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ